തിരുവനന്തപുരം: ട്രെയിന്‍ ഗതാഗത നിയന്ത്രണം ഈ മാസം 24 വരെ നീളുമെന്ന് റെയില്‍വേ. കോട്ടയം സെക്ഷനു കീഴിലെ പാത ഇരട്ടിപ്പിക്കലിനെത്തുടര്‍ന്നാണ് ട്രെയിൻ റദ്ദാക്കലും വഴിതിരിച്ചുവിടലും തുടരുന്നത്. കോട്ടയം വഴിയുളള എറണാകുളം-കായംകുളം പാസഞ്ചര്‍ (56387), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388),കൊല്ലം-എറണാകുളം മെമു (66300), എറണാകുളം-കൊല്ലം മെമു (66301),എറണാകുളം-കൊല്ലം മെമു (66307),കൊല്ലം-എറണാകുളം മെമു (66308) എന്നിവ ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്. ആലപ്പുഴ വഴിയുളള എറണാകുളം-കായംകുളം പാസഞ്ചര്‍ (66381), കായംകുളം-എറണാകുളം പാസഞ്ചര്‍ (66382 )എന്നിവ ബുധനാഴ്ച മാത്രമായി പൂര്‍ണമായും റദ്ദാക്കി.
ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649) 45 മിനിറ്റും ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ കുറുപ്പുന്തറയില്‍ വൈകും. ഈ ദിവസങ്ങളിൽ തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്സ്പ്രസ് (12625) കോട്ടയത്ത് 50 മിനിറ്റും വൈകും. കോര്‍ബ-തിരുവനന്തപുരം എക്സ്പ്രസ് (22647) ഒരു മണിക്കൂര്‍ 10 മിനിറ്റും ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649 ) 45 മിനിറ്റും തിങ്കളാഴ്ച വൈകും.
തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229), ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസ് (22654), ഡെറാഡൂണ്‍-കൊച്ചുവേളി എക്സ്പ്രസ് (22660), ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള (12626) കേരള എക്സ്പ്രസ് ട്രെയിനുകള്‍ ബുധനാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും.
Post Your Comments