ഉളിക്കല്‍ : നുച്യാട് സ്വദേശി ഒപ്പിച്ച ഒരു നേരംപോക്ക് വാട്ട്സാപ്പ് സന്ദേശം എന്തായാലും നുച്യാട് പാലത്തേക്ക് വന്‍ കാഴ്ചക്കാരുടെ പ്രവാഹത്തിനാണ് വഴിവെച്ചത്. നിധി കുഭം കാണുന്നതിനായി വണ്ടീം വിളിച്ചു വന്നവര്‍ നിധി കണ്ടതുമില്ല പറ്റിയ അമളിയെ പഴിച്ച് വണ്ടി സ്ഥലത്ത് നിന്ന് വണ്ടി വിടുകയും ചെയ്തു.
നുച്യാട് സ്വദേശിയാണ് വാട്ട്സാപ്പിലൂടെ നുച്യാട് പാലത്തിന് സമീപത്ത് നിന്ന് നിധി കുഴിച്ചെടുക്കുന്നു , വലിയ ഭരണിയിലായി നിധികുംഭം കിട്ടി , സ്വര്‍ണ്ണ നാണയങ്ങള്‍ നിറഞ്ഞ ഭരണിയില്‍ നിന്ന് നാണയങ്ങള്‍ വാരിയെടുക്കുന്ന ചിത്രങ്ങള്‍ കൂട്ടിയിണക്കി ഒരു അടിക്കുറുപ്പും വെച്ച് വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് വെച്ച് കാച്ചി. നിധി കണ്ട് കണ്ണ് മഞ്ഞളിച്ചവര്‍ കണേണ്ട താമസം ടപ്പേ ടപ്പേന്ന് സകല ഗ്രൂപ്പിലേക്കും ഷെയറടിച്ചു. വന്‍ ഷെയറുകളുടെ ഒരു പെരുമഴയാണ് പിന്നീട് നടന്നത്.
ഇതിനിടയില്‍ നിധിയെ ഒരു നോക്ക് കാണണം എന്ന അഭ്യര്‍ത്ഥനയുമായി ആളുകള്‍ പോലീസ് സ്റ്റേഷനിലേക്കും വരാന്‍ തുടങ്ങി. സംഗതി പാളിയെന്ന് മനസിലാക്കിയ പോലീസ് പാണി പാളിച്ച കുസൃതിയെ തേടി അന്വേഷണം തകൃതിയായി നടത്തി. അധികം താമസിയാതെ ആളുകളെ പറ്റിച്ച വിരുതനെ പോലീസ് പിടികൂടി . ചോദിക്കുമ്പോള്‍ പറയുവാ അവന്‍ ഒരു തമാശക്ക് ചെയ്താതാന്ന്. പോലീസ് കക്ഷിയെ ഇനി മേലില്‍ ആവര്‍ത്തിച്ച് പോകരുത് എന്ന് തക്കീത് കൊടുത്തി മടക്കി അയച്ചിട്ടുണ്ട്.
Post Your Comments