വിഴിഞ്ഞം• മത്സ്യത്തൊഴിലാളികളെ അത്ഭുതപ്പെടുത്തി വിഴിഞ്ഞത് അപൂര്‍വയിനം മത്സ്യങ്ങള്‍. മധ്യകേരള ജില്ലകളില്‍ ഏറെ പ്രീതിയുള്ള പന്നി കട്ടക്കൊമ്പന്‍ എന്നയിനം മത്സ്യമാണ് ലഭിച്ചത്. ആയിരത്തോളം കിലോഗ്രാമാണു ലഭിച്ചത്. പേരിന് ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നു തൊഴിലാളികള്‍ പറഞ്ഞു. ഈ മത്സ്യം ഇത്രയധികം ലഭിച്ചത് അത്ഭുതമാണ്.
മധ്യകേരളത്തിലെ തീന്‍മേശകളിലെ പ്രധാന ഇനങ്ങളിലൊന്നായ പന്നി കട്ട മല്‍സ്യം രുചികളില്‍ മുമ്പനാണ്. ഒന്നിന് 55 മുതല്‍ 60 വരെ കിഗ്രാം തൂക്കമുള്ളതാണ് ഇവിടെ കിട്ടിയത്. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ 500 കിലോ ഗ്രാമിലേറെ വരെ തൂക്കമുണ്ടാകുമെന്നു തൊഴിലാളികള്‍ പറഞ്ഞു.
Post Your Comments