തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 25 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 85.09 രൂപയും ഡീസല്‍ ലിറ്ററിന് 80.47 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 83.61 രൂപയും ഡീസലിന് 78.94 രൂപയും കോഴിക്കോട് പെട്രോളിന് 83.97 രൂപയും ഡീസലിന് 79.31 രൂപയുമാണ് വില.
ആഗോള വിപണിയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തുണ്ടായ ഇന്ധന വിലവര്‍ദ്ധനയില്‍ വലഞ്ഞ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ നിരക്കുകള്‍. ആഗോള ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും മറ്റ് അന്താരാഷ്ട്ര ഘടകങ്ങളുമായിരുന്നു ഇന്ധന വില വര്‍ധനവിന്റെ പ്രധാന കാരണം. ഡോളറിനെതിനെ രൂപയ്ക്കുണ്ടായ മൂല്യമിടിവും വില വര്‍ധനയ്ക്ക് കാരണമായി.
Post Your Comments