കൂണ് ഉപയോഗിച്ച് പല വിഭവങ്ങളും നമ്മള് തയാറാക്കിയിട്ടുണ്ട്. എന്നാല്‍ കൂണ്‍കൊണ്ട് തയാറാക്കാവുന്ന വളരെ ടേസസ്റ്റിയായിട്ടുള്ള ഒരു വിഭവമാണ് കൂണ് ബിരിയാണി. കാണുന്നതുപോലെയല്ല തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവമാണ് കൂണ് ബിരിയാണി. കുറച്ച് സ്പൈസിയായെടുത്താല് കുട്ടികളായിരിക്കും ഇത് കൂടുതല്‍ കഴിക്കുക. രുചിയൂറും കൂണ് ബിരിയാണ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ബിരിയാണി അരി – 3 കപ്പ്
കൂണ് – 500 ഗ്രാം
സവാള – 500 ഗ്രാം
ഇഞ്ചി – ഒരുകഷ്ണം
വെളുത്തുള്ളി – 6 അല്ലി
പെരിഞ്ചീരകം – അര ടീസ്പൂണ്‍
കുരുമുളക് പൊടി – 2 ടീസ്പൂണ്‍
നെയ്യ് – 100 ഗ്രാം
അണ്ടിപ്പരിപ്പ് – 10 എണ്ണം
മുന്തിരി – 10 എണ്ണം
തക്കാളി സോസ – കാല്‍ക്കപ്പ്
മല്ലിയില അരിഞ്ഞത് – കുറച്ച്
കറിവേപ്പില-കുറച്ച്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
കൂണ് വൃത്തിയായി നീളത്തില്‍ അരിയുക. മഞ്ഞള്‍പൊടി, പെരിഞ്ചീരകപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കൂണ് വേവിച്ചെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കി അല്പം നെയ്യില്‍ സവാള വഴറ്റുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേര്‍ക്കുക. വേവിച്ചുവെച്ചിരിക്കുന്ന കൂണ് ഇതില്‍ ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക. അരി കഴുകി വേവിച്ചെടുത്തതില്‍ കൂണ് വേവിച്ചതും തക്കാളി സോസും ചേര്‍ത്ത് നന്നായി ഇളക്കി മൂടിവെച്ച് ചെറിയ തീയില്‍ വേവിക്കുക. ബാക്കി നെയ്യില്‍ ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ വറുത്ത് ചേര്‍ക്കുക. മല്ലിയില കാരറ്റ് അരിഞ്ഞത് കറിവേപ്പില എന്നിവ ചേര്‍ത്താല്‍ കൂണ് ബിരിയാണി റെഡി
Post Your Comments