കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ വീണ് വയോധികന് ദാരുണാന്ത്യം. ഇന്ന് രാവിലെ 7.30 ഓടെ കോഴിക്കോട് തളി ക്ഷേത്രക്കുളത്തിൽ വീണയാളാണ് മരിച്ചത്. ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച മരുന്ന് ചീട്ടിൽ മൊയ്തീൻ (63 വയസ്) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ്‍ ഉദ്യോഗസ്ഥർ കുളത്തിൽ നിന്നും ഇയാളെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കുളിക്കുന്നതിനിടയിൽ താഴ്ന്ന് ചെളിയിൽ പെട്ടതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.
Post Your Comments