പുനലൂര്‍ : മിന്നലേറ്റ് പിഞ്ചു കുഞ്ഞ് മരിച്ചു. കരവാളൂര്‍ വെഞ്ചേമ്പ് അയണിക്കോട്മേലതില് ശിവവിലാസത്തില്‍ സജിത്തി(സിന്ദീപ്)ന്റെയും നിഷയുടെയും മകന് സൂര്യദേവ് (2) ആണ് മരിച്ചത്. ശനിയാഴ്ച അഞ്ചരയോടെ കുടുംബവീട്ടിനു മുന്‍വശത്തെ വാതിലിനോടുചേര്ന്നുനില്ക്കെ മിന്നലേറ്റ് വീഴുകയായിരുന്നു. അമ്മൂമ്മയ്ക്കൊപ്പമായിരുന്നു കുട്ടി. അപകടം നടന്നയുടന്‍ തന്നെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാന്ദ്ര സഹോദരിയാണ്.
Post Your Comments