കാഞ്ഞിരപ്പള്ളി : സ്വകാര്യ ബസ് അപകടത്തില്‍ പെട്ടു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഇരുപത്തി ആറാം മൈലിലുള്ള പെട്രോള്‍ പമ്പിനു സമീപം കോട്ടയത്ത് നിന്നും കമ്പംമേട്ടിനു പോവുകയായിരുന്ന രാജു മോട്ടോര്‍സ് എന്ന സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ് നിയന്ത്രണം തെറ്റി റോഡരികില്‍ നിന്നിരുന്ന മരത്തില്‍ ഇടിച്ച് 20 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
പെട്രോള്‍ പമ്പിലേക്ക് തിരിഞ്ഞു കയറുവാന്‍ ശ്രമിച്ച സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കുവാന്‍ ശ്രമിച്ചപ്പോള്‍ വളവു തിരിഞ്ഞെത്തിയ ബസ്സ് നിയന്ത്രണം തെറ്റി റോഡിരികിലുള്ള മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പലരുടെയും മൂക്കിനാണ് പരിക്കേറ്റതെന്നാണ് വിവരം.
Post Your Comments