KeralaLatest News

അഞ്ചു ദിവസം നീണ്ട ദേശീയ കഥകളി മഹോത്സവത്തിന് ഇന്ന് സമാപനം

കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് കഥകളി മഹോത്സവം സംഘടിപ്പിച്ചത്

ചെറുതുരുത്തി: അഞ്ചു ദിവസം നീണ്ട ദേശീയ കഥകളി മഹോത്സവത്തിന് ഇന്ന് സമാപനം . ചെറുതുരുത്തിയിൽ നടക്കുന്ന ദേശീയ കഥകളി മഹോത്സവമാണ് ഇന്ന് സമാപിക്കുന്നത്. ചെറുതുരുത്തി കഥകളി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് അഞ്ചു ദിവസം നീണ്ട കഥകളി മഹോത്സവം സംഘടിപ്പിച്ചത്.

ഇന്നലെ രാവിലെ കഥകളിയെക്കുറിച്ചുള്ള സെമിനാർ നടന്നിരുന്നു . തുടർന്ന് വൈകീട്ട് ശാലിനി ഹരികൃഷ്ണന്റെ പൂതനാമോക്ഷം നങ്ങ്യാർകൂത്ത് അവതരണവും അരങ്ങേറി. ഇന്ന് രാവിലെ 9.30-ന് സദനം ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കഥകളി ശില്പശാല നടന്നു .

ഇന്ന് വൈകീട്ട് നാലിന് കളിയച്ഛൻ കളരി സമർപ്പണവും കളിയച്ഛൻ പുരസ്‌കാര സമർപ്പണവും മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. ഇയ്യങ്കോട് ശ്രീധരന്‌ പുരസ്‌കാരം സമ്മാനിക്കും. യു.ആർ. പ്രദീപ് എം.എൽ.എ. അധ്യക്ഷത വഹിക്കും. രാത്രി 6.30-ന് നൃത്തം, തുടർന്ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പങ്കെടുക്കുന്ന കല്യാണസൗഗന്ധികം കഥകളി എന്നിവ അരങ്ങേറും.

shortlink

Related Articles

Post Your Comments


Back to top button