Latest NewsKerala

ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ശബരിമലയെ പരാമര്‍ശിക്കാതെ പോയതിന് കാരണം വ്യക്തമാക്കി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

ശബരിമല ശാസ്താവിന് യോഗീശ്വരഭാവമാണ്. ആശ്രമം പോലെ വേണം സന്നിധാനത്തെ കാണാന്‍. 41 ദിവസത്തെ വ്രതത്താല്‍ സന്യാസതുല്യനായാണ് ഭക്തനും അവിടേക്കെത്തുന്നത്.

കൊച്ചി: ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ശബരിമലയെ പരാമര്‍ശിക്കാതെ പോയതിന്റെ കാരണം വ്യക്തമാക്കി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. പ്രതിഷ്ഠാഭാവം മാറ്റുക തന്ത്രിക്ക് കഴിയുന്ന കാര്യമല്ലെന്നാണ് അദ്ദേഹം പറയുുന്നത്. അതിനാലാണ് യുക്തിയേക്കാളുപരി അത് താന്ത്രിക വിധിയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ശ്രീനാരായണ ഗുരുദേവനും മഹാത്മാ അയ്യങ്കാളിയും അയ്യങ്കാളിയുമൊക്കെ ശബരിമലയെ
പരാമര്‍ശിക്കാതെ പോയതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല ശാസ്താവിന് യോഗീശ്വരഭാവമാണ്. ആശ്രമം പോലെ വേണം സന്നിധാനത്തെ കാണാന്‍. 41 ദിവസത്തെ വ്രതത്താല്‍ സന്യാസതുല്യനായാണ് ഭക്തനും അവിടേക്കെത്തുന്നത്. പ്രാണപ്രതിഷ്ഠാ വേളയിലെ പ്രാര്‍ത്ഥന മാറ്റാന്‍ താന്ത്രിക വിധി പ്രകാരം തന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാര്‍ത്ഥന തെറ്റിയാല്‍ നടയടയ്ക്കുകയല്ലാതെ തന്ത്രിക്ക് മുന്നില്‍ വേറെ വഴികളില്ലെന്നും ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കേണ്ടി വരുമെന്ന തന്ത്രിയുടെ നിലപാടില്‍ ഒരു തെറ്റുമില്ലെന്നും ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button