Latest NewsNattuvartha

കാശി ആർട്ട് കഫേ സ്ഥാപകൻ അനൂപ് സ്കറിയ നിര്യാതനായി

കൊച്ചി കാർണിവൽ അടക്കമുളള പലതിന്റെയും പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം

പ്രശസ്ത സ്ഥാപനം കാശി ആർട്ട് കഫേയുടെ സ്ഥാപകനായ അനൂപ് സ്കറിയ (57) നിര്യാതനായി. കഴിഞ്ഞ കുറച്ചു കാലമായി രോഗബാധിനായിരുന്നു. ഭാര്യ ഡോറ, മക്കൾ ജ്യോതി, നിത്യ.

കലാരംഗത്ത് ഉണർവേകിയ കാശി ആർട്ട് കഫേ 1997 ലാണ് സ്ഥാപിക്കുന്നത്.കൊച്ചിയെ കേരളത്തിലെ ആർട്ട് ഹബ്ബ് ആക്കിമാറ്റാനുളള അനൂപിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കാശി ആർട്ട് കഫേയുടെ സ്ഥാപനത്തിന് പിന്നിൽ.

കൊച്ചി കാർണിവൽ അടക്കമുളള പലതിന്റെയും പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.
.കൊച്ചിയിലെ നിരവധി സാംസ്കാരിക പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യക്തിത്വമായിരുന്നു അനൂപിന്റേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button