Latest NewsNewsIndia

ബെംഗളൂരുവില്‍ നടന്നത് ഗ്യാസ് സിലിണ്ടര്‍ സ്ഫോടനമല്ല,മന്ത്രിമാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്:രാജീവ് ചന്ദ്രശേഖര്‍

ബെംഗളൂരു: പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത പരാമര്‍ശങ്ങള്‍ നടത്തി കര്‍ണാടക മന്ത്രിമാര്‍ പോലീസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അന്വേഷണത്തെ സ്വാധീനിക്കുന്നതില്‍ നിന്നും മുന്‍വിധികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സംസ്ഥാന മന്ത്രിമാരോട് നിര്‍ദേശിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും സിറ്റി പോലീസ് കമ്മീഷണറോടും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു.

Read Also: പ്രാരംഭ ഓഹരി വിൽപ്പനയുമായി ടാറ്റ സൺസ്, പ്രതീക്ഷയോടെ നിക്ഷേപകർ

‘ഗ്യാസ് സിലിണ്ടര്‍ സ്ഫോടനവും തുടര്‍ന്ന് ബിസിനസ്സ് വൈരാഗ്യവും പോലുള്ള പ്രസ്താവനകള്‍ നടത്തി അന്വേഷണത്തെ സ്വാധീനിക്കുന്നതും മുന്‍വിധി കാണിക്കുന്നതും ചെയ്യുന്നതില്‍ നിന്ന് മന്ത്രിമാരെ തടയണമെന്നാണ് ബെംഗളൂരു പോലീസ് കമ്മീഷണറോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

‘ഭീകരതയും സുരക്ഷയും പ്രശ്നങ്ങളാണ്. ചരിത്രപരമായി പലതവണ ചെയ്തിട്ടുള്ളതുപോലെ സത്യാവസ്ഥ മൂടിവെക്കാനുള്ള അവരുടെ ശ്രമങ്ങളുമായി മുന്‍വിധി കാണിക്കാനും വിട്ടുവീഴ്ച ചെയ്യാനും നിങ്ങളുടെ ഉപമുഖ്യമന്ത്രിയെയോ മറ്റുള്ളവരേയോ അനുവദിക്കരുത്,’ അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button