ദോഹ: ദോഹയിൽ ഇന്നും ഇന്നും കാറ്റോടുകൂടി മഴയ്ക്കു സാധ്യത. ഇന്നലെ രാവിലെ മുതൽ പെയ്ത മഴയിൽ നഗരത്തിലെ ഒട്ടേറെ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇതോടെ പല റോഡുകളിലും വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ മുതൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. ന്യൂനമർദമാണു ദോഹയുടെ പരിസര പ്രദേശങ്ങളിലും പെയ്ത മഴയ്ക്കു കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അബു ഹമൂർ, ഹോൾസെയിൽ മാർക്കറ്റ്, ഹിലാൽ, മാമൂറ, മിസൈമീർ, ബർവ എന്നിവിടങ്ങളിൽ മിക്ക റോഡുകളിലെയും ഗതാഗതം പ്രതിസന്ധിയിലായി. സൽവ റോഡിലേക്കുള്ള കണക്ഷൻ റോഡുകളിലൂടെയും യാത്ര സാധ്യമായില്ല. വെള്ളം കയറിയ അടിപ്പാതകൾ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോഡിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള അടിയന്തര നടപടികൾ അഷ്ഗാൽ, നഗരസഭ അധികൃതർ സ്വീകരിക്കുന്നുണ്ട്.
Post Your Comments