ക്വാലലംപുര്‍: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എ.എഫ്.സി) മുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന്‍ (83) അന്തരിച്ചു. 1978 മുതല്‍ 2007 വരെ 29 വര്‍ഷം എ.എഫ്.സിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. എ.എഫ്.സിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം ജനറല്‍ സെക്രട്ടറിയായിയ വ്യക്തിയാണ്. മലേഷ്യന്‍ പൗരനായ പീറ്ററിന് തമിഴ്നാട്ടിലെ തിരുച്ചെന്തൂരുമായി കുടുംബ ബന്ധമുണ്ട്.
ഫുട്ബോളിന്റെ വളര്‍ച്ചക്കായി ഫിഫ നടപ്പാക്കിയ വിഷ്യന്‍ ഏഷ്യ പദ്ധതിയുടെ ചുമതലക്കാരനായിരുന്നു. 2002ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ഓര്‍ഗനൈസിങ് കമ്മിറ്റി കോ- ഓര്‍ഡിനേഷന്‍ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഏഷ്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയുടെ പ്രധാന ശില്‍പികളില്‍ ഒരാളാണ് പീറ്റര്‍ വേലപ്പനെന്ന് അനുശോചന സന്ദേശത്തില്‍ എ.എഫ്.സി പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ അനുസ്മരിച്ചു.
1935 ലായിരുന്നു പീറ്ററിന്റെ ജനനം. വിദേശ യൂണിവേഴ്‌സിറ്റികളായ ബര്‍മിങ്ഹാം, കാനഡയിലെ മക്ഗില്‍ എന്നിവിടങ്ങളിലാണ് അദ്ദേഹം പഠനം പൂര്‍ത്തീകരിച്ചത്.
Post Your Comments