KeralaLatest News

ഐ.ജിക്കെതിരെ ഫേസ്ബുക്ക്‌ പോസ്റ്റ്‌: 13 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ഐ.ജി മനോജ് ഏബ്രഹാമിനെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പതിമൂന്നുപേര്‍ക്കെതിരെ കേസ്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, വട്ടപ്പാറ, ശ്രീകാര്യം, പോത്തന്‍കോട് സ്വദേശികളായ 13 പേര്‍ക്കെതിരെയാണ് കേസ്.

ലഹളയ്ക്ക് ആഹ്വാനം ചെയ്യല്‍, ഭീഷണി, വ്യക്തിഹത്യ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഐ.ജിയുടെ ചിത്രത്തിനൊപ്പം അപകീര്‍ത്തികരമായ കമന്റും ചേര്‍ത്തു പോസ്റ്റിട്ടയാള്‍, കമന്റുകളിലൂടെ അസഭ്യം വിളിച്ചവര്‍ എന്നിവര്‍ക്കെതിരെയാണു കേസ്.

പോസ്റ്റുകള്‍ നീക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് നോട്ടിസ് കമന്റായി നല്‍കിയിട്ടും പോസ്റ്റ് നീക്കാതിരുന്നതിനെത്തുടര്‍ന്നാണു കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button