അല്ലിയിളം പൂവോ ഇല്ലിമുളം കാടോ എന്ന മലയാളത്തിന്റെ ശ്രുതിമധുരമായ താരാട്ട് പാട്ട് പാടി യുവാവ് ഉറക്കുന്നത് നമുക്ക് പ്രിയപ്പെട്ട കുഞ്ഞാവേനയല്ല..ഒരു തലയെടുപ്പുളള കൊമ്പനാനയെയാണ്.ചരിഞ്ഞ് കിടക്കുന്ന കൊമ്പന്റെ തുമ്പിക്കെയ്യില്‍ പതുക്കെ താളം പിടിച്ച് അവന്റെ മേലില്‍ കെട്ടിപ്പിടിച്ചാണ് യുവാവ് താരാട്ട് പാടി കൊമ്പനെ ഉറക്കുന്നത്. കൊമ്പന് താരാട്ട് നന്നേ രസിച്ചു എന്നതാണ് ബഹുരസം.
മംഗളം നേരുന്നു എന്ന ചിത്രത്തിലെ മനോഹരമായ ആ പാട്ടിന് അവന് ചെവിയോര്ക്കുന്നുണ്ടെന്നും പാട്ടില്‍ രസിക്കുന്നുണ്ടെന്നും വീഡിയോ കാണുന്ന നമുക്ക് മനസിലാകും. കാരണം കൊമ്പന് അവന് പാട്ട് രസിക്കുന്നുണ്ട് എന്നതിന് പ്രതികരണമായി തുമ്പിക്കെെ പതിയെ പതിയെ നമ്മള് കെെ താളം പിടിക്കുന്നത് പോലെ ചലിപ്പിക്കുന്നത് കാണാം.എന്തായാലും കൊമ്പനോട് മാനസികമായി വളരെ അടുത്ത ഒരു മലയാളി യുവാവാണ് അവനെ താരാട്ട് പാടി ഉറക്കുന്നതെന്ന് സുവ്യക്തം. ചെെനാ ടിവി അവരുടെ ട്വിറ്റര്‍ പേജിലാണ് ഈ കൗതുകകരമായ നിമിഷങ്ങള്‍ ഇതള്‍ ചൂടുന്ന വീഡിയോ ഏവര്‍ക്കുമായി പങ്ക് വെച്ചത് .
പാട്ട് പാടിയ യുവാവ് ആരാണെന്നൊ കേരളത്തിലാണ് എന്നതല്ലാതെ ഇത് എവിടെയാണ് സംഭവിച്ചതെന്ന് അറിയില്ല. ആനപ്രേമികള്‍ അടക്കം ഏതൊരു മനുഷ്യനും അല്‍പ്പ നേരത്തേക്ക് മാനസിക ഉല്ലാസം നല്കുന്ന ആനക്കൊരു താരാട്ടാണിത്.
Post Your Comments