ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ 75-ാം വാര്‍ഷികം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ചെങ്കോട്ടയില്‍ നടക്കുന്ന പരിപാടിയില്‍ മോദി പതാക ഉയര്‍ത്തും. രാജ്യത്തിന്റെ സ്വാതന്ത്ര ലബ്ധിക്കായി പോരാടിയവരെ കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി അവഗണിക്കുന്നു. ഇവരെ പാര്‍ട്ടി നോക്കാതെ കേന്ദ്ര സര്‍ക്കാര്‍ ആദരിക്കുമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് അവഗണിച്ച അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ എന്നിവരെ ബിജെപി സ്മരിക്കും. കൂടാതെ അബേദ്ക്കറിനായി മ്യൂസിയം നിര്‍മ്മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതോടൊപ്പം ആസാദ് ഹിന്ദ് ഫൗജ് മ്യൂസിയത്തിന്റെ തറക്കല്ലിടലും ഞായറാഴ്ച മോദി നിര്‍വ്വഹിക്കും. 1943 ഒക്ടോബര്‍ 21നാണ് സ്വതന്ത്രസര്‍ക്കാര്‍ (ആസാദ് ഹിന്ദ് ഗവണ്‍മെന്റ്) സുഭാഷ് ചന്ദ്രബോസ് രൂപം നല്‍കിയത്.
Post Your Comments