റിയാദ്: സ്വദേശിവൽക്കരണം മൂലം സൗദിയിൽ ഒന്നര വർഷത്തിനിടെ 10 ലക്ഷത്തോളം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം 4.66 ലക്ഷം തൊഴിലാളികൾക്കും ഈ വർഷം ആദ്യ ആറു മാസത്തിനിടെ 5.24 ലക്ഷം വിദേശികൾക്കുമാണ് ജോലി നഷ്ടമായത്. നിതാഖാത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് സാധ്യത.
12 മേഖലകളിലെ സ്വദേശിവൽകരണവുമായി ബന്ധപ്പെട്ട് നിതാഖാതിന്റെ ഏറ്റവും പുതിയ ഘട്ടം സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു. നവംബറിലും ജനുവരിയിലുമായി മറ്റു മേഖലകൾകൂടി സ്വദേശിവൽകരിക്കുന്നതോടെ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത.
Post Your Comments