തിരുവനന്തപുരം: രാഹുലിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇതിനെതിരെ ചോദ്യമുയര്‍ത്തി അദ്ദേഹത്തിന്റെ ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍ വികാരാധീനയായി പൊട്ടിക്കരഞ്ഞ് പൊതുസമൂഹത്തോടായി ചില കാര്യങ്ങള്‍ പങ്ക് വെച്ചു. രാഹുലിനെ അറസ്റ്റ് ചെയ്ത രീതി ഒട്ടും നീതി പുലര്‍ത്തുന്നതല്ലെന്നാണ് ദീപ കൊട്ടാരക്കര സബ് ജയിലിന്റെ മുന്പില് നിന്ന് കൊണ്ട് തന്റെ കടുത്ത പ്രതിഷേധവും സമൂഹത്തിനോടുളള ചില ചോദ്യങ്ങളും വീഡിയോ രൂപത്തില്‍ പുറത്ത് വിട്ടത്. രാഹുല്‍ ഈശ്വറിനെ ട്രാക്ടറില്‍ ടാര്‍പോളിയന്‍ വച്ച് പൊതിഞ്ഞാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നാണ് രാഹുല്‍ അവരോട് പറഞ്ഞതായി ലെെവില് പറയുന്നു. ആ രീതി നീതിക്ക് നിരക്കാത്തതാണെന്ന് അവര്‍ പറഞ്ഞു.
ആന്ധ്രപ്രദേശത്ത് നിന്ന് എത്തിയ മാധവി എന്ന സത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, കൃത്യനിര്‍വഹണത്തില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു എന്നിവയാണ് രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍ ദീപ പറയുന്നത് ആ സമയത്ത് അദ്ദേഹം സന്നിധാനത്ത് ആയിരുന്നെന്നും പമ്പയിലോ മരക്കുട്ടങ്ങള്ക്കിടക്കോ രാഹുല്‍ ഇല്ലായിരുന്നും എന്നാണ്.
രാഹുല്‍ ഇന്നലെ മുതല്‍ ശബരിമലക്കായി സമരം ചെയ്യുകയാണ്. ജയിലില്‍ അല്ലായിരുന്നെങ്കിലും അദ്ദേഹം ശബരിമലക്കായി നിലകൊളളുമായിരുന്നെന്നും ദീപ പറഞ്ഞു.
Post Your Comments