ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 109 ആയി.ജയ്പൂരില്‍ മാത്രം ഒമ്ബതോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്താകെ 91 രോഗികള്‍ ചികിത്സയെ തുടര്‍ന്ന് രോഗത്തെ അതിജീവിച്ച് വരുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
ശാസ്ത്രി നഗര്‍ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 21നാണ് രാജസ്ഥാനില്‍ ആദ്യത്തെ സിക്ക ബാധ റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments