KeralaLatest News

മല കയറാന്‍ കരുനാഗപ്പള്ളി സ്വദേശിനി പമ്പയിലെത്തി

സംസ്ഥാന ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് മഞ്ജു

പമ്പ: ശബരിമല ദര്‍ശനത്തിനായി യുവതി പമ്പയിലെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി മഞ്ജുവാണ് പമ്പയില്‍ എത്തിയിരിക്കുന്നത്. സംസ്ഥാന ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് മഞ്ജു. ഇവരുടെ കൂടെ മറ്റ് രണ്ട് സ്ത്രീകള്‍ ഉണ്ടെന്ന് സൂചനയുണ്ടെങ്കിലും ഇവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. താന്‍ ആക്ടിവിസ്റ്റ് അല്ലെന്നും വിശ്വാസിയാണെന്നും ക്ഷേത്ര ദര്‍ശനം നടത്തണമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

ഇന്നലെ രഹനയ്ക്കും കവിതയ്ക്കും നല്‍കിയ അതേ സുരക്ഷാ സംവിധാനങ്ങള്‍ ഇവര്‍ക്ക് നല്‍കുമെന്നാണ് സൂചന. പമ്പാ പോലീസ് സ്‌റ്റേഷനു സമീപമാണ് ഇവരിപ്പോഴുള്ളത്.  എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനുശേഷമേ ഇവരെ സന്നിധാനത്തേയ്ക്ക് കൊണ്ടു പോകുന്ന കാര്യം തീരുമാനിക്കുകയുള്ളൂ. ഇവരോട് തിരിച്ചു പോകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ വ്രതം നോറ്റിട്ടാണ് വന്നതെന്നും വിശ്വാസിയാണെന്നും ഇവര്‍ ആവര്‍ത്തിച്ചു പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button