തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അനൂകൂല വാട്‌സാപ് ഗ്രൂപ്പുകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. നൂറോളം ഗ്രൂപ്പുകളെയാണ് നിരീക്ഷിക്കുന്നത്.ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ വര്‍ഗീയവിഷം കുത്തിനിറയ്ക്കുന്ന സന്ദേശങ്ങളാണ് വാട്‌സാപ് വഴി പ്രചരിപ്പിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കൊല്ലം തോട്ടത്തറ സ്വദേശി വി ആര്‍ വിജീഷിനെ അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് മ്യൂസിയം പൊലീസ് 38 പേര്‍ക്കെതിരെ കേസെടുത്തു.
നിലയ്ക്കലും പമ്ബയിലും നടന്ന സംഭവുമായി ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിന് 25 പേര്‍ക്കെതിരെയും ഐജി മനോജ് എബ്രഹാമിനെതിരെ വധഭീഷണി മുഴക്കിയതിന് 13 പേര്‍ക്കെതിരെയുമാണ് കേസ്. സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി പ്രകാശിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സൈബര്‍ പൊലീസും ഹൈടെക് സെല്ലും സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചാരണങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ ഉടനടി നടപടി എടുക്കണമെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം.
Post Your Comments