Latest NewsIndia

തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്കില്ല

അടുത്ത ദിവസം തന്നെ മലകയറാനുള്ള പുതിയ തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന

ഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി ഉടൻ തന്നെ ശബരിമലയിലേക്ക് എത്തില്ലെന്ന് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ തൃപ്തി കരുതല്‍ തടവിലായിരുന്നു. ഇക്കാരണത്താലും ശബരിമലയിലെ പ്രതിഷേധം ശക്തമായതുമായ സാഹചര്യത്തിലും അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം മാത്രമേ മല കയറൂ എന്ന തീരുമാനത്തിലാണ് തൃപ്തി ദേശായി. മലകയറാനെത്തിയിട്ട് തിരിച്ചുപോകേണ്ട സാഹചര്യമുണ്ടാകാതിരിക്കാന്‍ കരുതലോടെയാണ് നീക്കം. അടുത്ത ദിവസം തന്നെ മലകയറാനുള്ള പുതിയ തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button