തിരുവനന്തപുരം•ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള സമരം നടത്തേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ തന്നെ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാനാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കഴിഞ്ഞദിവസം ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന അവരുടെ നിലപാടിനോട് യോജിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അക്രമ സമരമല്ല വേണ്ടത്. കേന്ദ്രത്തെ കൊണ്ട് ഓർഡിനൻസ് കൊണ്ടുവരികയാണ് വേണ്ടത്. അവിടെയാണ് ബി.ജെ.പി ആത്മാർത്ഥ കാണിക്കേണ്ടത്. ആക്രമണങ്ങൾ ബോധപൂർവ്വം നടത്തി വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
Post Your Comments