MollywoodLatest NewsNews

സിനിമയിലെ ഈ തേപ്പുകാരിക്ക് പറയുന്നുണ്ട് ഒരു മനോഹര പ്രണയകഥ

ജയസൂര്യ നായകനായ പ്രേതം എന്ന സിനിമയിലൂടെ എത്തിയ നടിയാണ് ശ്രുതി രാമചന്ദ്രൻ

ജയസൂര്യ നായകനായ പ്രേതം എന്ന സിനിമയിലൂടെ എത്തിയ നടിയാണ് ശ്രുതി രാമചന്ദ്രൻ. പക്ഷെ അടുത്ത ചിത്രത്തിലൂടെ ശ്രുതിക്ക് ഒരു പേര് കിട്ടി. തേപ്പുകാരി. ആസിഫ് അലി നായകനായ സൺ‌ഡേ ഹോളിഡേ എന്ന ചിത്രത്തിലെ കഥാപത്രത്തിലൂടെ ആണ് ശ്രുതിക്ക് ഈ പേര് ലഭിച്ചത്. സിനിമയിലെ ഈ തേപ്പുകാരി ജീവിതത്തിൽ ഒരു ഒന്ന് ഒന്നര കാമുകി തന്നെയാണ്.

9 വര്ഷം നീണ്ടു നിന്ന പ്രണയകഥ പറയാനുണ്ട് ശ്രുതിക്ക്. 9 വർഷത്തെ പ്രണയത്തിനു ശേഷം ഫ്രാൻസിസ് നെ 2 വര്ഷം മുൻപാണ് ശ്രുതി വിവാഹം കഴിച്ചത്. താരത്തിന്റെ പ്രണയകഥ തുടങ്ങുന്നത് ചെന്നൈയിൽവെച്ചാണ്. ഭർത്താവ് ഫ്രാൻസിസിന്റെ വീട് ചെന്നൈയിലാണ്. അവിടെ വച്ചാണ് കണ്ടു മുട്ടുന്നതും പ്രണയത്തിൽ ആകുന്നതും.

ആർക്കിറ്റെക്റ്റ് ആയ ശ്രുതി നർത്തകി കൂടിയാണ്. ഫ്രാൻസിസ് തന്നെ മുൻകൈ എടുത്താണ് മുംബൈയിൽ സെറ്റിൽ അകാൻ ഇരുന്ന ശ്രുതിയെ സിനിമയിലേക്ക് അയച്ചത്. അദ്ദേഹമാണ് സിനിമ എന്ന ചിന്ത എന്റെ മനസിൽ പാകിയത്. വിവാഹം കഴിഞ്ഞാണ് സിനിമയിൽ എത്തിയത്. അതിനാൽ വിവാഹം കഴിഞ്ഞത് കരിയറിനെ ഒരു തരത്തിലും ബാധിച്ചിട്ടെല്ലും ശ്രുതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button