ഇടുക്കി: മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച് കൊണ്ട് യുവാവ് പോസ്റ്റിട്ടത്. വണ്ടിപ്പെരിയാര്‍ സ്വദേശി അനീഷ് സോമനെതിരെയാണ് പോലീസ് കേസെടുത്തത്.
53 എ ആണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം സിപിഎം പീരുമേട് ഏരിയാ കമ്മിറ്റിയംഗം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നാട്ടിലെ സമാധാനം തകര്‍ത്തിട്ട് പിണറായി വിജയന്‍ നാടുവിട്ടു എന്നാരോപിച്ചുള്ള പോസ്റ്റിലാണ് ജാതീയമായ അധിക്ഷേപമുള്ളത്
Post Your Comments