Latest NewsUAE

വാട്സ് ആപ്പ് പരസ്യത്തിലൂടെ പെണ്‍വാണിഭം, രഹസ്യ നീക്കത്തിലൂടെ പ്രതികളെ കുടുക്കി ദുബായ് പോലീസ്

എട്ടു മാസത്തെ ജോലിക്ക് ശേഷം ഒരു ഇന്തോനേഷ്യന്‍ കൂട്ടുകാരിയുടെ പ്രേരണയില്‍ നഗരത്തിലെ ഈ വീട്ടില്‍ നിന്നും ദുബായിലേക്ക് ഒളിച്ചോടി

ദുബായ്: വീട്ടുജോലിക്കാരിയെ വാട്സാപ്പ് വഴി ആവശ്യക്കാര്‍ക്ക് കൈമാറാന്‍ പരസ്യം ചെയത മൂന്ന് ബംഗ്ലാദേശികള്‍ക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ. അബുദാബിയിലെ ഒരു കുടുംബത്തിലേക്കാണ് എത്യോപ്യക്കാരിയായ യുവതി ഒരു വര്‍ഷം മുന്‍പ് ജോലിക്കെത്തിയത്. എട്ടു മാസത്തെ ജോലിക്ക് ശേഷം ഒരു ഇന്തോനേഷ്യന്‍ കൂട്ടുകാരിയുടെ പ്രേരണയില്‍ നഗരത്തിലെ ഈ വീട്ടില്‍ നിന്നും ദുബായിലേക്ക് ഒളിച്ചോടി. കൂടുതല്‍ ശമ്പളം ദുബായില്‍ കിട്ടുമെന്ന് മോഹിപ്പിച്ചായിരുന്നു സ്പോണ്‍സറില്‍ നിന്നുള്ള ഒളിച്ചോട്ടം . എന്നാല്‍ പെണ്‍വാണിഭ സംഘത്തിലേക്കാണ് വീട്ടുജോലിക്കാരി എത്തിപ്പെട്ടത്. ജോലിക്കെന്നു വിശ്വസിപ്പിച്ച് ഇവരെ കറാമയിലെ ഒരു ഫ്ളാറ്റില്‍ താമസിപ്പിച്ചു.

പുരുഷന്‍മാരും സ്ത്രീകളുെ ഒന്നിച്ച് കഴിയുന്ന താമസസ്ഥലത്ത് വെച്ച് സ്ത്രീയോട് ‘അല്‍പവസ്ത്രം ‘ ധരിക്കാനും ലൈംഗിക തൊഴില്‍ ചെയ്യാനും നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനു വിസമ്മതിച്ചതോടെയാണ് സമൂഹമാധ്യമം വഴി ആവശ്യക്കാര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 3000 ദിര്‍ഹം തുക നിശ്ചയിച്ച് വാണിഭ സംഘം ജോലിക്കാരിയെ ആവശ്യക്കാര്‍ക്ക് ലഭിക്കുമെന്ന് പരസ്യം ചെയ്യുകയായിരുന്നു. പരസ്യം കണ്ട് വേലക്കാരിയെ വാങ്ങാനെത്തിയത് എന്ന് പെണ്ടവാണിഭ സംഘത്തെ ധരിപ്പിച്ചാണ് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പതിനായിരം ദിര്‍ഹം പിഴയും കോടതി ചുമത്തി. ശിക്ഷാ കാലാവധിക്ക് ശേഷം മൂന്നു പേരേയും നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്. മനുഷ്യക്കടത്ത് കേസില്‍ ദുബായ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button