Latest NewsIndia

തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ധനവില കുറഞ്ഞു

നാല് പ്രധാന മെട്രോ നഗരങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും ഇന്ധന വില കുറഞ്ഞു

ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യയിലെ നാല് പ്രധാന മെട്രോ നഗരങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും ഇന്ധന വില കുറഞ്ഞു

ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 81.99 രൂപയും ഡീസലിന് 75.36 രൂപയുമാണ് നിരക്ക്.മുംബൈയില്‍ പെട്രോളിന് 87.46 രൂപയും ഡീസലിന് 79 രൂപയുമാണ് നിരക്ക്. കൂടാതെ കൊല്‍ക്കത്തയിലും ചെന്നൈയിലും ഇന്ധന വില കുറഞ്ഞിട്ടുണ്ട്. അതേസമയം ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ചുമത്തുന്ന അധിക നികുതി കുറയ്ക്കില്ലായെന്ന നിലപാടിനെതിരെ ഡല്‍ഹി പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഡി.പി.ഡി.എ) നിലപാടെടുത്തു. ഒക്ടോബര്‍ 22ന് ഇവര്‍ പമ്പുകള്‍ അടച്ച് പ്രതിഷേധം നടത്തുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button