KeralaLatest News

രഹ്ന ഫാത്തിമയ്ക്കെതിരെ കേസ്

ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് സൂചന

പത്തനംതിട്ട : മല ചവിട്ടാനെത്തിയ രഹ്ന ഫാത്തിമയ്ക്കെതിരെ കേസ്. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണമേനോനാണ് രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്നു ചൂണ്ടി കാട്ടി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ എറണാകുളം സ്വദേശി രഹ്ന ഇന്നലെയാണ്ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പം ശബരിമല കയറാന്‍ ശ്രമിച്ചത്. പോലീസ് സുരക്ഷ ഒരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപന്തലില്‍ നിന്ന് മടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button