തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ പോലീസ് നടപടി തുടങ്ങി. ശബരിമലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സമൂഹമാധ്യമങ്ങളിൽ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വ്യാജപ്രചരണം നടക്കുന്നത്. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സൈബര്‍, പൊലീസ് വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തലസ്ഥാനത്ത് എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി മുന്നറിയിപ്പ് നല്കി. കുറച്ചു ദിവസമായി പൊലീസിനും പ്രത്യേകിച്ച് ചില പൊലീസ് ഉന്നതര്‍ക്കുമെതിരെ തെറ്റായ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. വളരെ പ്രകോപനപരമായതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ സന്ദേശങ്ങളും പ്രചരിക്കപ്പെട്ടു. പൊലീസുകാരില്തന്നെ മത ചേരിതിരിവ് വരുത്തുന്ന നിലയിലുള്ള പ്രചാരണങ്ങളും സജീവമാണ്.
Post Your Comments