Latest NewsMollywoodNews

ജോണി ജോണി യെസ് അപ്പയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പാവാട എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ജോണി ജോണി എസ് അപ്പ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. ജോണി ജോണി യെസ് അപ്പായിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കോമഡി എന്റെര്‍റ്റൈനെര്‍ ആണ് ചിത്രം.

മംഗല്യം തന്തുനാനേ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായി ഇറങ്ങുന്ന ചിത്രം ആണിത്. വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജോജി തോമസ് തിരക്കഥ എഴുതുന്ന ചിത്രമാണിത്. കോട്ടയം പ്രധാന ലൊക്കേഷനായ സിനിമ ഉടന്‍ തിയറ്ററുകളിലെത്തും. മമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്തയുടെ കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലുള്ളത്.

shortlink

Post Your Comments


Back to top button