ദോഹ: ഖത്തറിൽ മഴയും പൊടിക്കാറ്റും ഏതാനും ദിവസങ്ങൾ കൂടി നീളുമെന്നു കാലാവസ്ഥാ നിരീക്ഷണവിഭാഗം. കൂടാതെ തെക്കൻ മേഖലയായ മിസൈദിലും പരിസരപ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റിനും കനത്തമഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കുമുന്നോടിയായി ശക്തമായ ഇടിമിന്നലുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. മിന്നലുള്ളപ്പോൾ കഴിയുന്നതും കെട്ടിടങ്ങൾക്കുള്ളിൽത്തന്നെ കഴിയണം. നത്ത കാറ്റുള്ളപ്പോൾ വീടിന്റെ വാതിലുകളും ജാലകങ്ങളും ഭദ്രമായി ചേർത്തടയ്ക്കണം. ആസ്മ, ശ്വാസകോശരോഗങ്ങൾ ഉള്ളവർ പൊടിക്കാറ്റിൽ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.
പൊടിക്കാറ്റിൽ ഹൈവേകളിൽ ഉൾപ്പെടെ ദൂരക്കാഴ്ച തീരെ കുറയ്ക്കുമെന്നതിനാൽ വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങൾ തമ്മിൽ കൂടുതൽ അകലം പാലിക്കുകയും അതിവേഗം ഒഴിവാക്കുകയും വേണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകൾ മാറിനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments