
ദുബായ്: ശക്തമായ മഴയില്‍ യു.എ.യിൽ കനത്ത വെള്ളപ്പൊക്കം. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ സെന്‍ട്രല്‍ ഓപ്പറേഷന് സംഘത്തെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയും ശക്തമായ കാറ്റും ഇനിയും തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം യു.എ.ഇയിലെ അല്‍ഖോര്‍ വാലിയില്‍ അഞ്ച് ദിവസം മുൻപ് വെള്ളപ്പൊക്കത്തില്‍ കാണാതായ ട്രക്ക് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങളോളമായി അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments