തിരുവനന്തപുരം: സന്നിദാനത്ത് ആചാരം ലംഘിച്ച് സ്ത്രീകൾ എത്തിയാൽ നട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലേത്. തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയെന്നും സുധാകരന് വിമര്‍ശിച്ചു.
സന്നിദാനത്ത് എത്തുന്നവരുടെ പൂര്‍വകാല ചരിത്രം നോക്കേണ്ടതില്ല. ധൈര്യുള്ളവര് മാത്രം അങ്ങോട്ടു പോയാല്‍ മതി. യുവതികള്‍ സന്നിധാനത്തുനിന്നും തിരികെ മടങ്ങിയത് നിരാശാജനകമാണെന്നും സുധാകരന് പറഞ്ഞു. യുവതികള്‍ പ്രവേശിച്ചാല്‍ നിയമം കൈയിലെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ആരും നോക്കേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments