Latest NewsIndia

ബസ് ആറ്റിലേക്ക് മറിഞ്ഞ് അപകടം ; 9 പേര്‍ മരിച്ചു 30 പേര്‍ക്ക് പരിക്ക്

ദിസ്പൂര്‍ :   നിയന്ത്രണം നഷ്ടപ്പെട്ട അസാം സര്‍ക്കാര്‍ ബസ് ആറ്റിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം. ഗുവാഹത്തിക്കും മുകാല്‍മുഅയ്ക്കും ഇടയിലുളള ഒരു ചെറിയ ആറ്റിലേക്കാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് മറിഞ്ഞത്. സംഭവസ്ഥലത്ത് വെച്ചുതന്നെ 8 പേര്‍ മരിച്ചു.

ആശുപത്രിയിലേക്കുളള യാത്രാമദ്ധ്യേ ഒരാളും കൂടി മരണത്തിന് കീഴടങ്ങി. 30 തോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ കാലിയാബോര്‍ , നാഗോണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലും  ഗുരുതാവസ്ഥായിലായ 10 പേരെ ഗുവാഹാട്ടി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button