ഷാര്‍ജ•കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രളയാനന്തരം കേരളത്തിന് മികച്ച സഹായം ലഭിക്കും എന്നറിഞ്ഞതോടെയാണ് കേരളത്തിന് ലഭിക്കുന്ന സഹായം അടക്കം തടയുന്ന രീതി കേന്ദ്രം സ്വീകരിച്ചതെന്ന് ഷാര്‍ജയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു,
നിങ്ങള്‍ അങ്ങനെ നന്നാകേണ്ട എന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രത്തിന്‍റെ മുട്ടപ്പോക്ക് നയമാണ്. കേരളത്തിന് ലഭിക്കേണ്ട വിദേശ സഹായങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രം അതിന് തുല്യമായ തുക കേരളത്തിന് നല്‍കുമോ എന്നാണ് അറിയേണ്ടത്. അതിനുള്ള നീക്കങ്ങള്‍ ഒന്നും തന്നെ കാണുവാനില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Post Your Comments