KeralaLatest News

ഇന്റലിജന്‍സിൽ നിന്നും കുറച്ചു മുൻപ് കാൾ വന്നിരുന്നു- രശ്മി ആര്‍ നായര്‍

തിരുവനന്തപുരം•ശബരിമലയിൽ പോകുന്നുണ്ട് എങ്കിൽ വീടിനും മറ്റും സുരക്ഷ ഏർപ്പെടുത്തുന്ന കാര്യം സംസാരിക്കുന്നതിനായി സംസ്ഥാന ഇന്റലിജന്‍സിൽ നിന്നും ഫോണ്‍ കോള്‍ വന്നിരുന്നതായി രശ്മി ആര്‍ നായര്‍.

ഒരു ദളിത്‌/ഈഴവ സ്വത്വമുള്ള വിശ്വാസിയായ സ്ത്രീയായിരിക്കണം ആദ്യം പതിനെട്ടാം പടി ചവിട്ടേണ്ടത് എന്നാണ് തന്റെ ആഗ്രഹം. ഏതൊരു സ്ത്രീക്കും സുഗമമായി അയ്യപ്പനെ കാണാൻ കഴിയുന്ന സാഹചര്യം ഉണ്ടാകുന്നത് വരെ അതിനു വേണ്ടി സംസാരിക്കും. അങ്ങനെ സാഹചര്യം ഉണ്ടാകുമ്പോള്‍ അയ്യപ്പനെ പോയി കാണുമെന്നും രശ്മി പറഞ്ഞു.

രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാന ഇന്റലിജന്‍സിൽ നിന്നും കുറച്ചു മുൻപ് കാൾ വന്നിരുന്നു. ശബരിമലയിൽ പോകുന്നുണ്ട് എങ്കിൽ വീടിനും മറ്റും സുരക്ഷ ഏർപ്പെടുത്താൻ ആണ്.

ഞാൻ നിലവിൽ ഒരു മത വിശ്വാസി അല്ല എന്നാൽ അതായിരുന്ന സമയത്ത് 41 ദിവസം വ്രതം എടുത്തു ഭക്തിയോടെ തന്നെ രണ്ടു തവണ ശബരിമലയിൽ പോയിട്ടുണ്ട്. നിലവിൽ എന്റെ വിഷയം ഭക്തിയല്ല ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവും അതിലെ ലിംഗ സമത്വവും ബ്രാഹ്മണാധിപത്യത്തിനെതിരെ ഉള്ള മുന്നേറ്റവും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഞാൻ ശബരിമലയിൽ പോകുക എന്നത് ഇവിടെ പ്രസക്തമായ വിഷയമേ അല്ല. അതുണ്ടാക്കുന്ന സെന്സേഷണലിസം ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രീയ ജാഗ്രതയെ നെഗറ്റിവ് ആയി ബാധിക്കും എന്ന ഉത്തമ ബോധ്യമുണ്ട്.

ഒരു ദളിത്‌/ഈഴവ സ്വത്വമുള്ള വിശ്വാസിയായ സ്ത്രീയായിരിക്കണം ആദ്യം പതിനെട്ടാം പടി ചവിട്ടേണ്ടത് എന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നു. ഏതൊരു സ്ത്രീക്കും സുഗമമായി അയ്യപ്പനെ കാണാൻ കഴിയുന്ന സാഹചര്യം ഉണ്ടാകുന്നത് വരെ അതിനു വേണ്ടി സംസാരിക്കും അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമ്പോൾ അയ്യപ്പബ്രോയെ പോയി കാണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button