തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ വെബ്‌സൈറ്റ് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം. ഹാക്ക് ചെയ്തതിന്റെ പിന്നില്‍ ആരാണെന്ന് വിവരം ലഭിച്ചിട്ടില്ല. അയ്യപ്പ ഭക്തരാണെന്നാണ് സംശയിക്കുന്നത്. ഏഷ്യാനെറ്റിന്റെ asianet.co.in എന്ന പേജാണ് ഹാക്ക് ചെയ്തത്. വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ അയ്യപ്പന്റെ ചിത്രവും സ്വാമി ശരണം എന്ന മന്ത്രവും ആണ് കാണിക്കുന്നത്. http://asianet.co.in/ എന്ന ഏഷ്യാനെറ്റിന്റെ ഒരു ഡിവിഷന്‍ പേജാണ് ഹാക്ക് ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
‘ശബരിമലയിലേത് കാലാകാലങ്ങളായി കോടിക്കണക്കിനു വിശ്വാസികള്‍ അനുവര്‍ത്തിച്ചു വരുന്ന ആചാരമാണ്.
ഇത് കണക്കിലെടുക്കാതെ കോടതി വിധി അടിച്ചേല്‍പ്പിക്കികാണാന് ശ്രമിക്കുന്നത് .
സമാധാനവും സഹവാര്‍ത്വിത്തവും കൊണ്ട്വരുന്നതിനു പകരം കോടതി വിധിയിലൂടെ ഉണ്ടായത് അസ്വസ്ഥതകളും വേര്‍തിരിവുകളുമാണ്.
സമാധാനവും സഹവാര്‍ത്വിത്തവും കൊണ്ട്വരുന്നതിനു പകരം കോടതി വിധിയിലൂടെ ഉണ്ടായത് അസ്വസ്ഥതകളും വേര്‍തിരിവുകളുമാണ്.
ക്ഷേത്രത്തിലെ ആചാരങ്ങള്‍ കാലത്തിനനുസരിച്ചു പരിഷ്‌കരിക്കണമെങ്കില്‍ അത് ആചാര്യ സദസ്സിനോടും വിശ്വാസ സമൂഹത്തിനോടും കൂടിയ ചര്‍ച്ച കൊണ്ടാകണം. അല്ലാതെ ബലം പ്രയോഗിച്ചല്ല ക്ഷേത്രനുഷ്ടാനങ്ങളിൽ മാറ്റം കൊണ്ടുവരേണ്ടത്. അവിശ്വാസികൾ ആചാര അനുഷ്ടാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ശബരിമലയിലേക്കുള്ള കടന്നുകയറ്റം മതവികാരത്തെ വ്രണപ്പെടുത്തുകയാണ് ചെയ്യുന്നത്. വിശ്വാസത്തെ തകർക്കാൻ വേണ്ടിയുള്ള കടന്നു കയറ്റത്തിന് കോടതി നിയമവും കൂട്ട് നിന്നു ‘
തുടങ്ങിയ വരികളാണ് ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ കാണാന്‍ കഴിയുന്നത്.
Post Your Comments