KeralaLatest News

കേരളത്തിനായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ അല്‍ഫോണ്‍സ് കണ്ണന്താനം

കേരളത്തില്‍ നിന്ന് ബാംഗളൂരിലേക്ക് പ്രതിദിനം മൂവായിരത്തോളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

തിരുവനന്തപുരം: കൊച്ചുവേളി – ബാനസ്‌വാടി ട്രെയിന്‍ സര്‍വീസ് കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല) അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിനായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ എറണാകുളം മുതല്‍ കായംകുളം വരെയുള്ള പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാതെ കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാനാകാത്ത അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൈസൂരിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നാവാശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കണ്ണന്താനം പറഞ്ഞു. ഹംസഫര്‍ എക്‌സപ്രസ്സ് പ്രതിദിന സര്‍വീസ് ആക്കണം, ബാനസ്‌വാടിയില്‍ നിന്ന് ബാംഗളൂര്‍കന്റോണ്‍മെന്റ് വരെ സര്‍വീസ് ദീര്‍ഘിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button