കാണ്ടഹാര്‍: യുഎസ് അഫ്ഗാന്‍ സുരക്ഷാ മേധാവിമാരുടെ ഉന്നതതലയോഗം പിരിഞ്ഞ ശേഷം അംഗരക്ഷകന്റെ വെടിവെയ്പ്പിനെ തുടര്‍ന്ന് കാണ്ടഹാര്‍ പ്രവിശ്യയിലെ പൊലീസ് മേധാവി അബ്ദുല്‍ റസീഖ്, സുരക്ഷാ മേധാവി, സര്‍ക്കാര്‍ മാധ്യമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ എന്നിവരടക്കം 3 പേര്‍ കൊല്ലപ്പെട്ടു.അഫ്ഗാനിലെ യുഎസ് സേനാ മേധാവിയും നാറ്റോ കമാന്‍ഡറുമായ ജനറല്‍ സ്‌കോട്ട് മില്ലറെയും പൊലീസ് മേധാവി അബ്ദുല്‍ റസീഖിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മില്ലര്‍ക്കു പരുക്കേറ്റില്ല. എന്നാല്‍ പ്രവിശ്യാ ഗവര്‍ണര്‍, സൈനികന്‍ ഉള്‍പ്പെടെ 3 യുഎസ് പൗരന്മാര്‍, റസീഖിന്റെ 6 അംഗരക്ഷകര്‍, 2 ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ എന്നിവരടക്കം 12 പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് പ്രവിശ്യാ ഭരണകൂടത്തിലേക്കുള്ള ഇന്നു നടക്കാനിരുന്ന തിരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടിവച്ചു. ഇതുവരെ 10 സ്ഥാനാര്‍ഥികളാണ് കൊല്ലപ്പെട്ടത്.ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
Post Your Comments