മോസ്‌കോ: സ്‌കൂൾ വിദ്യാര്‍ഥി 17 പേരെ വെടിവെച്ച് കൊന്നു. 50 പേര്‍ക്ക് പരിക്കേറ്റു. റഷ്യയിലെ ക്രിമിയന്‍ ഹൈസ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം. പതിനെട്ടുകാരനായ വ്‌ലാഡിസ്ലാവ് റോസിലിയാകോവാണ് വെടിവെപ്പിന് പിന്നില്‍. ആക്രമണശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. വെടിവെപ്പില്‍ മരിച്ചവരിലേറെയും കൗമാരക്കാരാണ്.
തീവ്രവാദി ആക്രമണമെന്നാണ് ആദ്യം റഷ്യന്‍ അധികൃതര്‍ അറിയിച്ചത്. എന്നാല്‍, പിന്നീട് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ ഒരാഴച മുമ്പ് ഓട്ടോമാറ്റിക്ക് റൈഫിള്‍ വാങ്ങിയിരുന്നതായി സുഹൃത്ത് പറഞ്ഞു.
Post Your Comments