ന്യൂഡല്‍ഹി: മുതിർന്ന ബിജെപി നേതാവും എംപിയുമായ ഭോല സിംഗ് (82) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹിയ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ബിഹാറിലെ ബേഗുസാരായില്നിന്നുള്ള എംപി കൂടിയായിരുന്നു ഇദ്ദേഹം.
ബേഗുസാരായില്നിന്നും എട്ട് തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിഹാറില്‍ വിദ്യാഭ്യാസ മന്ത്രിയായും നിയമസഭാ ഉപാധ്യക്ഷനായും ഭോല സിംഗ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ല്‍ നവാഡയില്നിന്നും അദ്ദേഹം ലോക്സഭയില്‍ എത്തിയിരുന്നു.
Post Your Comments