Latest NewsKerala

രാഹുല്‍ ഈശ്വര്‍ ജയിലിൽ നിരാഹാര സമരത്തിൽ

ആചാരത്തി​ന്റെ ഭാഗമായുള്ള ഉപവാസമാണ് ജയിലില്‍ തുടരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം

കൊട്ടാരക്കര: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിലയ്ക്കലിൽ നിന്ന് അറസ്​റ്റിലായ രാഹുല്‍ ഈശ്വര്‍ ജയിലിൽ നിരാഹാരസമരത്തിൽ. ശബരിമല വിഷയത്തില്‍ അദ്ദേഹം അനുഷ്​ഠിച്ചുകൊണ്ടിരുന്ന ആചാരത്തി​ന്റെ ഭാഗമായുള്ള ഉപവാസമാണ് ജയിലില്‍ തുടരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

രാഹുല്‍ ഈശ്വര്‍ അടക്കമുള്ള 38 പേരെയാണ് റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര ജയിലില്‍ എത്തിച്ചത്. പത്തനംതിട്ട ജയിലില്‍ പുതിയ കെട്ടിടത്തി​ന്റെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനാലാണ് ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയതെന്നാണ് അധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button