തിരുവനന്തപുരം: ദേവസ്വംബോർഡിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂർ ദേവസ്വംബോർഡ് വിശ്വാസികളെ കബളിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് ദേവസ്വംബോർഡ് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഈ നിലപാട് പിന്നീട് മാറ്റി. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുകയാണ് ദേവസ്വംബോർഡിന്റെ ചുമതലയെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments