Latest NewsIndia

ലൈംഗികാരോപണം; നിർബൻ ദാസ് ബ്ലാ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

കെഡബ്ലിയുഎഎൻ ൽ നിന്ന് ദാസ് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു

ദില്ലി: ബോളിവുഡ്ഡിലെ പ്രശസ്ത താരത്തിന്റെ മാനേജരായ നിർബൻ ദാസ് ബ്ലാ ലൈം​ഗികാരോപണത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നവി മുംബൈയിലെ പാലത്തിന് മുകളിൽ നിന്ന് ചാടി മരിക്കാനൊരുങ്ങിയ ദാസിനെ ട്രാഫിക് പൊലീസുകാരാണ് രക്ഷപ്പെടുത്തിയത്. കെഡബ്ളിയുംഎഎൻ എന്റർടെയ്ൻമെന്റിന്റെ സഹസ്ഥാപകനാണ് നിർബൻ ദാസ് ബ്ലാ. സ്റ്റേഷനിലെത്തിച്ചതിന് ശേഷം സുഹൃത്തുക്കളെയും വീട്ടുകാരെയും വിളിച്ചു വരുത്തിയാണ് അദ്ദേഹത്തെ തിരികെ അയച്ചത്.

കെഡബ്ലിയുഎഎൻ ൽ നിന്ന് ദാസ് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നിർബൻ ദാസിനെതിരെ മൂന്ന് വനിതകൾ ലൈം​ഗികാരോപണവുമായി രം​ഗത്തെത്തിയത്. ഇതിന് തുടർന്ന് ഇയാൾ വളരെ അസ്വസ്ഥനായിരുന്നു എന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. സ്ത്രീകളെ ചൂഷണത്തിന് വിധേയരാക്കുന്ന ആരെയും പിന്തുണയ്ക്കില്ലെന്ന നിലപാടാണ് കെഡബ്ളിയുഎഎൻ സ്വീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button