
ചുരുങ്ങിയ ഫോട്ടോകൾകൊണ്ട് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ് ജപ്പാനിൽനിന്നുളള ബേബി ചാൻകോ എന്ന കുഞ്ഞ് സുന്ദരി.
മനോഹരമായ വിടർന്ന കണ്ണുകളും, തുടുത്ത കവിളുകളും ,അഴകാർന്ന തിളങ്ങുന്ന നീണ്ട മുടിയുമുള്ള ബേബി ചാൻകോയ്ക്ക് ഏഴ് മാസം മാത്രമാണ് പ്രായം.
ഇതുവരെ ബേബി ചാൻകോയുടെ 47 ഫോട്ടോകൾ മാത്രമേ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിട്ടുള്ളു. എന്നാൽ ഇൻസ്റ്റഗ്രാമിലൂടെ 1.5 ലക്ഷം ആളുകളാണ് ഈ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിന്തുടരുന്നത്.
Post Your Comments