കൊച്ചി: മീ ടൂ ആരോപണത്തിൽ മാപ്പു പറഞ്ഞ് ചിത്രക്കാരനും ബിനാലേ ക്യൂറേറ്ററുമായ റിയാസ് കോമു രംഗത്ത്.
സംഭവം പെൺകുട്ടിയെ വേദനപ്പിച്ചതില്‍ ഖേദമുണ്ട്. വിഷയത്തില്‍ പെണ്‍കുട്ടിയുമായി സംഭാഷണത്തിന് തയ്യാറാണെന്നും റിയാസ് കോമു പറഞ്ഞു. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് റിയാസ് കോമുവിന്റെ പ്രതികരണം. ആ സംഭവം ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതില്‍ അതിയായ ദുഖമുണ്ടെന്നും റിയാസ് കോമു വിശദമാക്കി.
ചിത്രക്കാരനും ബിനാലേ ക്യൂറേറ്ററുമായ റിയാസ് കോമുവിനെതിരെ ചിത്രകാരി കഴിഞ്ഞ ദിവസമാണ് ആരോപണം ഉയര്‍ത്തിയത്. കലാമേഖലയില്‍ നിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാന്‍ ആരംഭിച്ച ഇന്‍സ്റ്റാഗ്രാം പേജില്‍ പേര് വെളിപ്പെടുത്താതെ ചിത്രകാരി ആരോപണം നടത്തിയത്.
ഫോര്‍ട്ടു കൊച്ചിയില്‍ ബിനാലെ നടക്കുന്ന സമയത്ത് ശില്‍പ്പി ഹോട്ടല്‍ മുറിയില്‍ കയറി ആക്രമിച്ചു എന്നാണ് വെളിപ്പെടുത്തല്‍.
ചിത്രകാരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
ഞാനൊരു വിദ്യാര്‍ത്ഥിനിയാണ്. രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ മുംബൈയില്‍ വച്ചാണ് ശില്‍പിയും ബിനാലെ കലാകാരനുമായ റിയാസ് കോമുവിനെ കാണുന്നത്. അന്ന് ബിനാലെ കാണുവാന്‍ വരണമെന്ന് പറഞ്ഞിരുന്നു.
ബിനാലെക്ക് കൊച്ചിയിലെത്തിയപ്പോള്‍ എന്നെ സ്റ്റുഡിയോയിലേയ്ക്ക് ക്ഷണിച്ചു.അവിടെ വച്ച് തുടയിലും കയ്യിലും പിടിച്ചു. ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ചു. ജോലിയുടെ ആവശ്യത്തിനാണ് എന്ന് പറയുമ്പോഴും എനിക്ക് ഒന്നും മനസ്സിലായിരുന്നു.
ഞാന്‍ ആവശ്യപ്പെടാതെ എന്നോടൊപ്പം തിരിച്ച് റൂമിലേക്ക് വന്ന അയാള്‍ റുമില്‍ കയറിയപ്പോള്‍ ബലമായി ഉമ്മ വക്കുകയും ആക്രമിക്കുകയും ചെയ്തു. പിന്നെയും പല തവണ അയാള്‍ എന്നോട് മോശമായി പെറുമാറി.
പ്രമുഖ കലാകാരനും കൊച്ചി ബിനാലെ കമ്മിറ്റി സെക്രട്ടറിയുമായ റിയാസ് കോമുവിന് എതിരായ മീടൂ ആരോപണത്തെ ഗൗരവമായാണ് കാണുന്നതെന്ന് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി വ്യക്തമാക്കിയിരുന്നു.
Post Your Comments