പമ്പ: ശബരിമല ചവിട്ടിയ യുവതികള്‍ ആചാരം തകര്ക്കാനെത്തിയവരാണെന്നും സന്നിധാനത്തുള്ള ചില പൊലീസുകാര്‍ക്ക് പ്രത്യേകലക്ഷ്യമുണ്ടെന്നും വ്യക്തമാക്കി മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. കലാപം ഒഴിവായത് ഐജി ശ്രീജിത് സംയമനംപാലിച്ചതുകൊണ്ടാണ്. തന്ത്രിയുടെ തീരുമാനം ഉചിതവും യുക്തവുമാണെന്നും അദ്ദേഹം വപറയുകയുണ്ടായി.
അതേസമയം സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ നട അടച്ചിട്ട് നാട്ടിലേക്കു പോകുമെന്ന് തന്ത്രി കണ്ഠര് രാജീവർ മുൻപ് വ്യക്തമാക്കിയിരുന്നു. കൂടാതെ ശബരിമല യുദ്ധക്കളമാക്കാതിരിക്കാനുളള വിവേകം പൊലീസിനുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments