
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠന്- സുനിത ദമ്പതികളുടെ മകന് ശ്യാംജിത് (23) ആണ് മരിച്ചത്. ഖത്തറിലെ ഒരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്ന ശ്യാംജിത്തിന് ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. സഹോദരങ്ങള്‍: ശരത്, നിഷാന്ത്. മൃതദേഹം ശനിയാഴ്ച രാവിലെ ആറു മണിയോടെ നാട്ടിലെത്തിക്കും.
Post Your Comments