Latest NewsKeralaIndia

ശബരിമല; ആന്ധ്രാ സ്വദേശിക്ക് സുരക്ഷയൊരുക്കുന്നത് ഐ.ജി

ഐജി ശ്രീജിത്താണ് കവിതയ്ക്ക് സുരക്ഷയൊരുക്കുന്നത്. റിപ്പോര്‍ട്ടിങ്ങിനായാണ് കവിത സന്നിധാനത്തിലേക്ക് എത്തുന്നത്.

പമ്പ: ഇരുപത്തിയാറുകാരിയായ ഹൈദരാബാദ് സ്വദേശിനിയും മോജോ റിപ്പോര്‍ട്ടറുമായ കവിത ശബരിമലയിലേക്ക്. ഐജി ശ്രീജിത്താണ് കവിതയ്ക്ക് സുരക്ഷയൊരുക്കുന്നത്. റിപ്പോര്‍ട്ടിങ്ങിനായാണ് കവിത സന്നിധാനത്തിലേക്ക് എത്തുന്നത്. നൂറോളം പൊലീസും കമാന്റോകളും കവിതയെ അനുഗമിക്കുന്നുണ്ട്. ശബരിമലയിലെത്തി തനിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് സംരക്ഷണം ഒരുക്കിയത്. ഇതോടെ ശബരിമലയിലെത്താന്‍ ശ്രമിക്കുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകയാവുകയാണ് കവിത. കഴിഞ്ഞ ദിവസം സുഹാസിനി രാജെന്ന മാധ്യമപ്രവര്‍ത്തക വലിയ പ്രതിഷേധത്തെ തുടര്‍ന്ന് മല ചവിട്ടാതെ തിരിച്ചിറങ്ങുകയായിരുന്നു. എന്നാല്‍ കവിത പ്രശ്‌നങ്ങളൊന്നുമില്ലാതെ സന്നിധാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വനിതകള്‍ സന്നിധാനത്ത് പ്രവേശിക്കുന്നത് തടഞ്ഞാല്‍ അതു കോടതിയലക്ഷ്യമാക്കും എന്നിതാല്‍ മല കയറുന്ന സ്ത്രീകളടക്കമുള്ള എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കണമെന്നും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ പതിനഞ്ചിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം കേരളത്തിന് കേന്ദ്രം നല്‍കിയതെന്നാണ് സൂചന. അതേസമയം സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ മറുപടിയില്‍ കേരളം അറിയിച്ചിട്ടുള്ളത്. നവരാത്രി അവധി കഴിഞ്ഞ ഇനി തിങ്കളാഴ്ച്ചയാണ് സുപ്രീംകോടതി വീണ്ടും തുറക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പുനപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button